വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ കത്തി കാണിച്ച് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ച…
കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ കത്തി കാണിച്ച് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. മേരിക്കുന്ന് സ്വദേശിനിയായ അസ്മ താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറി. പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധംവെച്ച് യുവതിയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീടിന്റെ ജനവാതിലും വീട്ടിലുള്ള സാധനങ്ങളും പ്രതി അടിച്ച് നശിപ്പിച്ചു. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് സ്റ്റേഷൻ എസ്‌ഐ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിക്ക് ചങ്ങനാശ്ശേരി, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Comments (0)