വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ 35-കാരൻ അറസ്റ്റിൽ. കോഴിക്കോട്ടും പരശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. യുവതിയുടെ സ്വകാര്യ…
കോഴിക്കോട്: വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ 35-കാരൻ അറസ്റ്റിൽ. കോഴിക്കോട്ടും പരശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സാപ്പ് വഴി അയച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വ്യാജ പ്രൊഫൈലുകളിലൂടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Comments (0)