കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; 22കാരൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. മാവൂർ സ്വദേശി നിതിൻ രാജ് (22) ആണ് പിടിയിലായത്. മാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ…
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. മാവൂർ സ്വദേശി നിതിൻ രാജ് (22) ആണ് പിടിയിലായത്.
മാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂർ പൈപ്പ്ലൈൻ ഭാഗത്ത് നിതിൻ രാജ് താമസിക്കുന്ന വീട്ടിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ്, മാവൂർ സബ് ഇൻസ്പെക്ടർ അഖിൽ, എഎസ്ഐ ശിവാനന്ദൻ, സിപിഒ വൈഷ്ണവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിതിൻ രാജിനെതിരെ മാവൂർ സ്റ്റേഷനിൽ നേരത്തെയും നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിയിലായ കേസിലും, മാവൂർ ബസ് സ്റ്റാൻഡിൽ ബസ് സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ ബസ് ഡ്രൈവറെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
Comments (0)