വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകി; യുവാവ് അറസ്റ്റിൽ
പരപ്പനങ്ങാടി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കാരക്കുണ്ട് സ്വദേശി അലി അക്ബർ (36) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. വിവാഹബന്ധം വേർപെടുത്തിയ…
പരപ്പനങ്ങാടി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കാരക്കുണ്ട് സ്വദേശി അലി അക്ബർ (36) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്.
വിവാഹബന്ധം വേർപെടുത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കാമെന്നും ഉറപ്പ് നൽകി. ഈ വിശ്വാസം മുതലെടുത്താണ് പീഡനമെന്നാണ് കേസ്. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിക്ക് പ്രതി നൽകിയ മരുന്ന് കഴിച്ചതിനെ തുടർന്ന് ഗർഭം അലസിപ്പോയെന്നും പരാതിയിൽ പറയുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തിരൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Comments (0)