പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
വണ്ടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തീക്കുന്നൽ കോലോത്തുതൊടി വിഷ്ണു (23) ആണ് പിടിയിലായത്. പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. 18 വയസ്സ് തികഞ്ഞ ശേഷവും യുവാവ് ശല്യപ്പെടുത്തിയതായും…
വണ്ടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തീക്കുന്നൽ കോലോത്തുതൊടി വിഷ്ണു (23) ആണ് പിടിയിലായത്.
പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. 18 വയസ്സ് തികഞ്ഞ ശേഷവും യുവാവ് ശല്യപ്പെടുത്തിയതായും പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പരാതിയിൽ അന്വേഷണം നടത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
Comments (0)