ആലപ്പുഴയിലെ പണയ സ്വർണ തട്ടിപ്പ് കേസ്: പ്രതിയായ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പോലീസിൽ കീഴടങ്ങി

ആലപ്പുഴ: പണയ സ്വർണം മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് പോലീസിൽ കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.കേസുമായി…


ആലപ്പുഴ: പണയ സ്വർണം മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് പോലീസിൽ കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിൽ പണയം വെച്ച 200 പവനിലേറെ സ്വർണം പ്രതികൾ വ്യാജ രേഖകളും വായ്പ തട്ടിപ്പും വഴി കവർന്നതായാണ് പരാതി ഉയർന്നിട്ടുള്ളത്. സംഭവത്തിൽ കുറത്തികാട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്

Comments (0)