പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിലെത്തി മർദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ശാന്തിഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു (46)വിനെയാണ് പോത്തുകൽ പൊലീസ് അറസ്റ്റ്…

മലപ്പുറം: പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിലെത്തി മർദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

ശാന്തിഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു (46)വിനെയാണ് പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ബിജുവിന്റെ ഭാര്യ വിനിത (40)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ബിജുവും വിനിതയും കുറച്ചുകാലമായി പിരിഞ്ഞു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ബിജു വിനിതയുടെ വീട്ടിലെത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന വിനിതയുടെ മുഖത്തും വലത് തോളിലും കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിനിതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയെക്കുറിച്ചും സംഭവത്തിന്റെ മറ്റ് സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments (0)