കരുളായിയിൽ സുഹൃത്തുക്കൾ തമ്മിലെ തർക്കത്തിനിടെ യുവാവ് മരിച്ചു; ഒരാൾ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കരുളായിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കരുളായി പാലാങ്കര സ്വദേശി ഷിബുവിനെയാണ് പൂക്കോട്ടുംപാടം പൊലിസ് അറസ്റ്റ് ചെയ്‌തത്‌. പാലാങ്കര പുന്നപ്പാല അസൈനാർ ആണ്…

മലപ്പുറം: മലപ്പുറം കരുളായിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കരുളായി പാലാങ്കര സ്വദേശി ഷിബുവിനെയാണ് പൂക്കോട്ടുംപാടം പൊലിസ് അറസ്റ്റ് ചെയ്‌തത്‌. പാലാങ്കര പുന്നപ്പാല അസൈനാർ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ അസൈനാറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൂക്കോട്ടുംപാടം പൊലീസ് അറിയിച്ചു.

Comments (0)