ഷാർജയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി അടക്കം 2 യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
ഷാർജ: യു.എ.ഇയിലെ ഷാർജയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ്…
ഷാർജ: യു.എ.ഇയിലെ ഷാർജയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ് മരണപ്പെട്ടത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽ ഖുവൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാർജയിലെ ഒരു കാറ്ററിങ് സർവീസ് സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽപെട്ട മൂവരും. ജോലി ആവശ്യത്തിനായി സഞ്ചരിക്കവേയാണ് വാഹനം അപകടത്തിൽപെട്ടത്.മരണപ്പെട്ട ഷാരിഖിന്റെയും രമേഷ് കുമാറിന്റെയും മൃതദേഹങ്ങൾ നിലവിൽ ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Comments (0)