വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു, ഒരാൾക്ക് പരിക്ക്

വെങ്ങളം: കാട്ടിലപ്പീടികയിൽ വീട് നിർമ്മാണത്തിനായി എത്തിച്ച ഗ്രാനൈറ്റ് ലോറിയിൽ നിന്നും അൺലോഡ് ചെയ്യുന്നതിനിടെ വൻ അപകടം. ഗ്രാനൈറ്റ് സ്ലാബുകൾ ദേഹത്തേക്ക് മറിഞ്ഞുവീണ് തൊഴിലാളി മരണപ്പെട്ടു. സംഭവത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക്…


വെങ്ങളം: കാട്ടിലപ്പീടികയിൽ വീട് നിർമ്മാണത്തിനായി എത്തിച്ച ഗ്രാനൈറ്റ് ലോറിയിൽ നിന്നും അൺലോഡ് ചെയ്യുന്നതിനിടെ വൻ അപകടം. ഗ്രാനൈറ്റ് സ്ലാബുകൾ ദേഹത്തേക്ക് മറിഞ്ഞുവീണ് തൊഴിലാളി മരണപ്പെട്ടു. സംഭവത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.വാകയാട് സ്വദേശി മരണപ്പെട്ടുവാകയാട് സ്വദേശിയായ ഷിബി (42) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മന്ദങ്കാവ് സ്വദേശി ഷെറിൻ ലാലി (34)നാണ് പരിക്കേറ്റത്. ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ അൺലോഡ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരുടെയും ശരീരത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.പരിക്കേറ്റയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽസംഭവം നടന്നയുടൻ തന്നെ പ്രദേശവാസികളും സഹപ്രവർത്തകരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഷെറിൻ ലാൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Comments (0)