കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു മരണപ്പെട്ടത് പയ്യോളി സ്വദേശി

പയ്യോളി : കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ പരേതനായ ജയന്റെ മകൻ അനൽ ( 18) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5 മണിയോടെ പയ്യോളി കടപ്പുറത്ത് വെച്ചാണ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ…


പയ്യോളി : കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ പരേതനായ ജയന്റെ മകൻ അനൽ ( 18) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5 മണിയോടെ പയ്യോളി കടപ്പുറത്ത് വെച്ചാണ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങി പോവുകയായിരുന്നു തുടർന്ന് കൂടെ ഉണ്ടായിരുന്നവരും കടൽത്തീരത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ചേർന്ന് ഉടൻ പയ്യോളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

Comments (0)