കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു

​കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരണപ്പെട്ടു. കുണ്ടായിത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കല്ലായി പന്നിയങ്കര സ്വദേശി സൈനബി (64) ആണ് ദാരുണമായി ജീവൻ വെടിഞ്ഞത്.…


​കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരണപ്പെട്ടു. കുണ്ടായിത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കല്ലായി പന്നിയങ്കര സ്വദേശി സൈനബി (64) ആണ് ദാരുണമായി ജീവൻ വെടിഞ്ഞത്. ഇന്നലെ രാത്രിയോടെ കുണ്ടായിത്തോട് വെച്ചായിരുന്നു അപകടം ഉണ്ടായത്.​കുടുംബത്തോടൊപ്പം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് സൈനബിയെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ നല്ലളം പോലീസ് ഉദ്യോഗസ്ഥർ സൈനബിയെ ഉടൻ തന്നെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.​തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

Comments (0)