പേരാമ്പ്രയിലെ MDMA കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരൻ പിടിയിൽ

എം ഡി എം എ കേസിലെ പ്രധാന സാമ്പത്തിക ഇടപാടുകാരനെന്ന് പോലീസ് പറയുന്ന വടകര സ്വദേശി ചാലിൽ അനസിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഓപ്പറേഷൻ തൂഫാൻ ഭാഗമായി പേരാമ്പ്രയിൽ നടന്ന പരിശോധനയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിന്റെ തുടർ അന്വേഷണത്തിലാണ് അറസ്റ്റ്.
അറസ്റ്റിലായ മുഹമ്മദ് തസ്നീമിനൊപ്പം എംഡിഎംഎ കച്ചവടത്തിലെ പ്രധാന സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് അനസാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അനസിനെ വിശദമായി ചോദ്യം ചെയ്ത് ലഹരി ശൃംഖലയിലെ മറ്റ് കണ്ണികളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
Comments (0)