പേരാമ്പ്രയില്‍ നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍
# Police Seizure Tobacco പേരാമ്പ്ര: പേരാമ്പ്രയില്‍ നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. പൈതോത്ത് കിഴക്കേ പുത്തൂചാലില്‍ നവാസ് (28)ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയില്‍ ആയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തേതുടര്‍ന്ന് നടത്തിയ…
# Police Seizure Tobacco
പേരാമ്പ്ര: പേരാമ്പ്രയില്‍ നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. പൈതോത്ത് കിഴക്കേ പുത്തൂചാലില്‍ നവാസ് (28)ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയില്‍ ആയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് നിരോധിത ലഹരി വസ്തുക്കളായ 210 പാക്കറ്റ് ഹാന്‍സും 57പാക്കറ്റ് കൂള്‍ ലിപ് എന്നിവയും 5360 രൂപയും പിടിച്ചെടുത്തത്.
പേരാമ്പ്രയില്‍ ഇത്തരം വസ്തുക്കളുടെ മൊത്ത കച്ചവടക്കാരന്‍ ആണ് പിടിയിലായതെന്നും ഇയാള്‍ കുറെ കാലങ്ങളായി ലഹരിക്കച്ചവടം നടത്തി വരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സബ് ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ്, എസ്പി സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ സി.എം സുനില്‍കുമാര്‍, വി.സി ബിനീഷ്, സിപിഒ ലിധിന്‍ ഡിവൈഎസ്പി സ്‌ക്വാഡംഗങ്ങളായ എസ് സിപിഒ ഷാഫി, റഫീക്ക്, ജയേഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു
# Police Seizure Tobacco
Comments (0)