പള്ളി പ്രാര്ത്ഥിക്കുന്നതിനിടെ സ്വര്ണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയില്
മാഹി: മാഹി പള്ളി പ്രാര്ത്ഥിക്കുന്നതിനിടെ നാദാപുരം സ്വദേശിനിയുടെ സ്വര്ണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയില്. കോട്ടയം സ്വദേശിയാണ് മാഹി പൊലീസിന്റെ പിടിയിലായത്. ഇന്നലെയായിരുന്നു മോഷണം നടന്നത്. കല്ലാച്ചി കുറ്റേന്റവിട അഭിരാമിന്റെയും…
മാഹി: മാഹി പള്ളി പ്രാര്ത്ഥിക്കുന്നതിനിടെ നാദാപുരം സ്വദേശിനിയുടെ സ്വര്ണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയില്. കോട്ടയം സ്വദേശിയാണ് മാഹി പൊലീസിന്റെ പിടിയിലായത്. ഇന്നലെയായിരുന്നു മോഷണം നടന്നത്.
കല്ലാച്ചി കുറ്റേന്റവിട അഭിരാമിന്റെയും ആതിരയുടെയും മൂന്നുവയസുകാരിയായ മകളുടെ സ്വര്ണവളയാണ് മോഷ്ടിച്ചത്. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പള്ളിയില് രൂപക്കൂടിന് മുമ്പില് മെഴുതിരി കത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ഒരാള് വള ഊരിയെടുത്തതായി കുട്ടി അമ്മയോട് പറയുകയായിരുന്നു.
കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ ബന്ധു എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള് ഒരാള് സംശയകരമായ സാഹചര്യത്തില് കുഞ്ഞിന്റെ അരികില് നില്ക്കുന്നതായി കണ്ടു. തുടര്ന്ന് പള്ളി ജീവനക്കാര് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഇയാള് വള ഊരുന്നത് ശ്രദ്ധയില്പ്പെട്ടത്. ഉടന് മാഹി പൊലീസില് വിവരങ്ങള് കൈമാറുകയായിരുന്നു. തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില് റെയില്വേ സ്റ്റേഷനില്വെച്ചാണ് പ്രതിയെ പിടികൂടിയത്.
Comments (0)