നിരോധിത പുകയില ഉൽപ്പന്നങ്ങളും പാൻമസാലകളുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: നിരോധിത പുകയില ഉൽപ്പന്നങ്ങളും പാൻമസാലകളും വിൽപ്പനയ്ക്കായി സൂക്ഷിച്ച യുവാവ് പോലീസിന്റെ പിടിയിലായി. സുൽത്താൻ ബത്തേരി കുപ്പാടി ഒന്നാംമൈൽ തയ്യിൽതൊടിയിൽ റംഷാദ് (35) ആണ് സുൽത്താൻ ബത്തേരി പോലീസിന്റെ പിടിയിലായത്. ഒന്നാംമൈലിൽ ഇയാൾ…

സുൽത്താൻ ബത്തേരി: നിരോധിത പുകയില ഉൽപ്പന്നങ്ങളും പാൻമസാലകളും വിൽപ്പനയ്ക്കായി സൂക്ഷിച്ച യുവാവ് പോലീസിന്റെ പിടിയിലായി. സുൽത്താൻ ബത്തേരി കുപ്പാടി ഒന്നാംമൈൽ തയ്യിൽതൊടിയിൽ റംഷാദ് (35) ആണ് സുൽത്താൻ ബത്തേരി പോലീസിന്റെ പിടിയിലായത്.

ഒന്നാംമൈലിൽ ഇയാൾ താമസിച്ചുവരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയിരത്തി അഞ്ഞൂറോളം പാക്കറ്റ് ഹാൻസും, 730 പാക്കറ്റ് കൂൾലിപ്പും ഉൾപ്പെടെ ആകെ 2200-ലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തത്. ജില്ലയിൽ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രാത്രി പത്ത് മണിയോടെ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ സി.ഐ. അജേഷ്, എസ്.ഐ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തി പ്രതിയെയും നിരോധിത വസ്തുക്കളും പിടികൂടിയത്.

Comments (0)