നാദാപുരത്ത് കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കക്കംവെള്ളി സ്വദേശി അറസ്റ്റിൽ
Police Tobacco Seized Seized Kerala Case നാദാപുരം: ( കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ നാദാപുരം പോലീസ് പിടികൂടി. സംഭവത്തിൽ കക്കംവെള്ളി സ്വദേശി ചെമ്മിനിയിൽ കെ കെ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പകൽ 12.40ന്…
Police Tobacco Seized Seized Kerala Case
നാദാപുരം: ( കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ നാദാപുരം പോലീസ് പിടികൂടി. സംഭവത്തിൽ കക്കംവെള്ളി സ്വദേശി ചെമ്മിനിയിൽ കെ കെ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പകൽ 12.40ന് പുളിക്കൂൽ പാലത്തിന് സമീപം റോഡിൽ നാദാപുരം അഡീഷണൽ എസ്ഐ കെ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയിലയുടെ ശേഖരമാണ് പിടിച്ചെടുത്തത്. പ്രതി ഓടിച്ച ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കോട്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
English Summary:
Nadapuram Police seized banned tobacco products being smuggled in car. Police arrested KK Abdul Salam of Chemminiyil, native of Kakkamvelli, in incident. Accused was caught during vehicle inspection conducted under leadership of Nadapuram Additional SI K Kunjikannan on road near Pulikkool bridge at 12.40 pm on Tuesday. Stock of banned tobacco including Hans was seized. Alto car driven by accused also taken into police custody. Case has been registered against him charging sections including COTPA.
Police Tobacco Seized Seized Kerala Case
Comments (0)