ആർത്താറ്റ് വാഹനാപകടം: കാർ ഡ്രൈവർ അറസ്റ്റിൽ
തൃശ്ശൂർ: ആർത്താറ്റ് കുരിശുപള്ളിക്ക് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശി അയ്യംകുളങ്ങര വീട്ടിൽ ബെനി (31) യെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ…
തൃശ്ശൂർ: ആർത്താറ്റ് കുരിശുപള്ളിക്ക് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ.
ആർത്താറ്റ് സ്വദേശി അയ്യംകുളങ്ങര വീട്ടിൽ ബെനി (31) യെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കാറിലുണ്ടായിരുന്ന ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ അജിത്ത്, പൊലിയത്ത് ഡാനിഷ്, പാവുങ്ങൽ ഷിജിൽ എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലേക്കും അറിയിപ്പ് നൽകിയിരുന്നു.
Comments (0)