മാഹി വിദേശ മദ്യവുമായി പള്ളിക്കര സ്വദേശി എക്‌സൈസ് പിടിയില്‍

കൊയിലാണ്ടി: 17- ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പള്ളിക്കര രാരാരിത്താഴ വീട്ടില്‍ ടി.എം. രവിയെ കൊയിലാണ്ടി റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ. വിനോദന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവ്, ഓപ്പറേഷന്‍…

കൊയിലാണ്ടി: 17- ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പള്ളിക്കര രാരാരിത്താഴ വീട്ടില്‍ ടി.എം. രവിയെ കൊയിലാണ്ടി റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ. വിനോദന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി.

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്, ഓപ്പറേഷന്‍ തണ്ടര്‍ എന്നിവയുടെ ഭാഗമായി കോഴിക്കോട് ഐ. ബി. പ്രിവന്റീവ് ഓഫീസര്‍ ആര്‍. എന്‍. സുശാന്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കീഴൂര്‍ പള്ളിക്കര മമതാമുക്ക് – മുത്താറ്റില്‍ താഴെ റോഡില്‍ വെച്ചാണ് പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ജി. ആര്‍. രാഗേഷ് ബാബു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എ. കെ. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില, പി. ഒ. ഗ്രേഡ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

;

The post മാഹി വിദേശ മദ്യവുമായി പള്ളിക്കര സ്വദേശി എക്‌സൈസ് പിടിയില്‍ appeared first on.

Comments (0)