തിരുവമ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 6 കിലോയുമായി യുവാവ് പിടിയിൽ
തിരുവമ്പാടി: തിരുവമ്പാടിയിൽ വൻ കഞ്ചാവ് വേട്ട. 6 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സൗത്ത് 24 പർഗാന ജില്ലയിലെ കാനിംഗ് സബ് ഡിവിഷനിൽ ഹൽദർ പാര സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ…

തിരുവമ്പാടി: തിരുവമ്പാടിയിൽ വൻ കഞ്ചാവ് വേട്ട. 6 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
സൗത്ത് 24 പർഗാന ജില്ലയിലെ കാനിംഗ് സബ് ഡിവിഷനിൽ ഹൽദർ പാര സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ തിരുവമ്പാടി കൂടരഞ്ഞി റോഡിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. സന്തോഷിന്റെയും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റനീഷ്, നൗഷീർ, ഷഫീഖലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജല, ഡ്രൈവർ പ്രജീഷ്, ഡിസി സ്ക്വാഡ് അംഗങ്ങളായ സി.പി ഷാജു, അജിത്ത്, അഷിൽദ്, പ്രശാന്ത്, ജിത്തു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)