ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ക്യാമ്പ് കൊയിലാണ്ടിയില്‍ തുടങ്ങി
കൊയിലാണ്ടി: ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പരിപാടിയാണ് ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് എന്ന് കൊയിലാണ്ടി എം.എ.ല്‍.എ. അഡ്വ. കെ. പ്രവീണ്‍ കുമാര്‍. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ മുന്നോടിയായി പന്തലായനി…
കൊയിലാണ്ടി: ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പരിപാടിയാണ് ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് എന്ന് കൊയിലാണ്ടി എം.എ.ല്‍.എ. അഡ്വ. കെ. പ്രവീണ്‍ കുമാര്‍. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ മുന്നോടിയായി പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 21, 22, 23 തീയതികളിലാണ് മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ് നടക്കുന്നത്. ഒക്ടോബര്‍ 25, 26 തീയതികളില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് ഫുട്‌ബോള്‍ മത്സരത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 30 ഭിന്നശേഷി കുട്ടികളാണ് ക്യാമ്പിലുള്ളത്. കുട്ടികളുടെ കായികക്ഷമതയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള താമസസൗകര്യം കോതമംഗലം ജി. എല്‍. പി. എസ്.-ല്‍ ഒരുക്കിയിട്ടുണ്ട്.
പന്തലായനി ബി.പി.സി. നാസിബ് കരുവോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. നിസാര്‍ ചേലേരി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
നജീബ് കെ. എം, ദൃശ്യ എം, ഷമീര്‍ പി, ഷമീം, പ്രമോദ് കുമാര്‍, സുരേഷ് ബാബു, വേണുഗോപാല്‍, നീതു കൃഷ്ണ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രസിത നന്ദി പറഞ്ഞു.
The post ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ക്യാമ്പ് കൊയിലാണ്ടിയില്‍ തുടങ്ങി appeared first on.
Comments (0)