ടി ഡി ആർ എഫ് പയ്യോളി ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനവും ഐ ഡി കാർഡ് വിതരണവും നടത്തി.
പയ്യോളി :ടി ഡി ആർ എഫ് പയ്യോളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ട ജീവൻ രക്ഷാ പരിശീലനവും ഐഡി കാർഡ് വിതരണവും നടത്തി. പയ്യോളി കണ്ണംവള്ളി ഹാളിൽ വച്ച് നടന്ന പരിശീലന പരിപാടി പയ്യോളി നഗരസഭ അധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു.ജില്ലാ ഡിസിപ്ലിൻ…
പയ്യോളി :ടി ഡി ആർ എഫ് പയ്യോളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ട ജീവൻ രക്ഷാ പരിശീലനവും ഐഡി കാർഡ് വിതരണവും നടത്തി. പയ്യോളി കണ്ണംവള്ളി ഹാളിൽ വച്ച് നടന്ന പരിശീലന പരിപാടി പയ്യോളി നഗരസഭ അധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു.ജില്ലാ ഡിസിപ്ലിൻ കോഡിനേറ്റർ വി അബൂബക്കർ അധ്യക്ഷത വഹിച്ചു, കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് മുഖ്യാതിഥിയായി പയ്യോളി യൂണിറ്റ് അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി നിർവഹിച്ചു പയ്യോളി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജയദാസൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ ടി സിന്ധു പി എം ഹയറുന്നിസ,വാർഡ് കൗൺസിലർ പി പി അസീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബഷീർ മേലടി പി എം അഷറഫ്, പി പി മോഹൻദാസ് ജില്ലാ ഫിനാൻസ് കോഡിനേറ്റർ സുജിത് പാൽ ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ ഷൈജു ഒടുമ്പ്ര അസിസ്റ്റന്റ് കോഡിനേറ്റർ നിമിഷ ഫെബിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യൂണിറ്റ് വളണ്ടിയർ ക്യാപ്റ്റൻ മുഹമ്മദ് ഫാസിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി പി മുസദ്ദിഖ് നന്ദി അറിയിച്ചു 80 ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ട്രൈനെർ മുഹമ്മദ് മുണ്ടമ്പ്ര ക്ലാസ്സ് എടുത്തു.
Comments (0)