പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്തുന്നതിൽ പ്രതിഷേധം

പയ്യോളി പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇഡി യെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുന്ന ബിജെപിയുടെ രാഷ്‌ട്രീയപ്രേരിത നീക്ക ത്തെ പിന്തുണച്ച് കേരളത്തിലെ യുഡിഎഫ് സർക്കാർ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്താൻ തീരുമാനിച്ചതിനെതിരെ സിപിഐ…


പയ്യോളി പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇഡി യെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുന്ന ബിജെപിയുടെ രാഷ്‌ട്രീയപ്രേരിത നീക്ക ത്തെ പിന്തുണച്ച് കേരളത്തിലെ യുഡിഎഫ് സർക്കാർ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്താൻ തീരുമാനിച്ചതിനെതിരെ സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും ബീച്ച് റോഡിൽ പ്രതിഷേധ യോഗവും നടത്തി. എ കെ ജി മന്ദിരത്തിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്ത കർ പങ്കെടുത്തു. പ്രതിഷേധ യോഗം ഏരി യ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി അംഗം എൻ സി മുസ്തഫ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ, ടി അരവിന്ദാക്ഷൻ, മുതിർന്ന നേതാവ് ടി ചന്തു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ ടി ലിഖേഷ് സ്വാഗതം പറഞ്ഞു.

Comments (0)