ചേമഞ്ചേരി ജനശ്രീ സുസ്ഥിര മിഷന്‍ 19-ാം വാര്‍ഷികവും ഗാന്ധി സ്മൃതി സംഗമവും നടത്തി
ചേമഞ്ചേരി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ ചേമഞ്ചേരി മണ്ഡല സഭയുടെ 19-ാം വാര്‍ഷിക ആഘോഷവും ഗാന്ധി സ്മൃതി സംഗമവും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. ചടങ്ങില്‍ ജില്ലാ ജനശ്രീ മിഷന്‍ ചെയര്‍മാന്‍…
ചേമഞ്ചേരി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ ചേമഞ്ചേരി മണ്ഡല സഭയുടെ 19-ാം വാര്‍ഷിക ആഘോഷവും ഗാന്ധി സ്മൃതി സംഗമവും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. ചടങ്ങില്‍ ജില്ലാ ജനശ്രീ മിഷന്‍ ചെയര്‍മാന്‍
എന്‍. സുബ്രഹ്‌മണ്യന്‍ വാര്‍ഷിക ആഘോഷവും സ്മൃതി സംഗമവും ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ടി.പി. രാഘവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ വി. വി. സുധാകരന്‍, സൗത്ത് മണ്ഡലം ചെയര്‍മാന്‍ അന്‍സാര്‍ കൊല്ലം എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ജനശ്രീ സംഘാംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
സമാപന സമ്മേളനത്തില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അജയ്‌ബോസ് അധ്യക്ഷത വഹിച്ചു. എം. എല്‍. എ. കെ. പ്രവീണ്‍ കുമാര്‍ സമാപന യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂണിയന്‍ കോര്‍ഡിനേറ്റര്‍ അലിക്കോയ പുതിശ്ശേരി, അനില്‍ പണലില്‍, ഷബീര്‍ ഇളവനകണ്ടി, ഭാസ്‌കരന്‍ മേലോത്ത്, ഗോപാലന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. മണ്ഡലം ട്രഷറര്‍ ദാമോദരന്‍ നന്ദി പ്രകാശിപ്പിച്ചു. ചേമഞ്ചേരി മണ്ഡലം ജനശ്രീ സെക്രട്ടറി കാര്‍ത്തി മേലോത്ത് സ്വാഗതം ആശംസിച്ചു.
The post ചേമഞ്ചേരി ജനശ്രീ സുസ്ഥിര മിഷന്‍ 19-ാം വാര്‍ഷികവും ഗാന്ധി സ്മൃതി സംഗമവും നടത്തി appeared first on.
Comments (0)