കൊയിലാണ്ടി നഗരസഭ കേരളോത്സവം: ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026-ന്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. കേരള അണ്ടര്‍-23 ക്രിക്കറ്റ് ടീം അംഗവും സംസ്ഥാന താരവുമായ അഭിരാം എസ്…

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026-ന്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. കേരള അണ്ടര്‍-23 ക്രിക്കറ്റ് ടീം അംഗവും സംസ്ഥാന താരവുമായ അഭിരാം എസ് മത്സരം ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം. നജീബ്, പി. കെ. ശ്രീനി എന്നിവര്‍ സംസാരിച്ചു. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

The post കൊയിലാണ്ടി നഗരസഭ കേരളോത്സവം: ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി appeared first on.

Comments (0)