ജില്ലാ മദ്‌റസ സർഗവസന്തം22 ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്‌റസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചുവരുന്ന സർഗവസന്തത്തിൻ്റെ ജില്ലാതല മൽസരങ്ങൾ നവം 22 ന് ഞായറാഴ്ച കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കും. സർഗവസ എത്തിൻ്റെ വിജയത്തിനായി…



കൊയിലാണ്ടി: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്‌റസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചുവരുന്ന സർഗവസന്തത്തിൻ്റെ ജില്ലാതല മൽസരങ്ങൾ നവം 22 ന് ഞായറാഴ്ച കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കും. സർഗവസ എത്തിൻ്റെ വിജയത്തിനായി ടി.പി അബ്ദുൽഅസീസ് ചെയർമാനും കെ ജമാൽ മദനി ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. സ്വാഗതസംഘം രൂപീകരണയോഗം വിസ്‌ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെകട്ടറി കെ അബ്‌ദുൽ നാസർ മദനി അധ്യക്ഷത വഹിച്ചു. ഒ.കെ അബ്‌ദുല്ലത്തീഫ്, ബഷീർ മണിയൂർ, വി നൗഫൽ കെ.പി.പി ഖലീലുറഹ്മാൻ, ടി.ടി കാസിം, വി.യൂനുസ്, സാജിദ് ബിസ്മി, മുഹമ്മദ് സൈഫുല്ല,ഉമർ ഫാറൂഖ്, ഷമീർ എം.കെ, മുഹമ്മദ് കോയ, മുസ്‌തഫ മൂടാടി, ആശിഖ്,ഫഹദ് ടി.ടി, ഫാഇസ് പേരാമ്പ്ര, കെ ആദിൽ അമീൻ, അമിൽ ജമാൽ, സി ഹംസ, സൈൻ ഹൈസം, അശ്‌റഫ്, കെ നിഹാൽ റഹ്‌മാൻ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Comments (0)