പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയ മേള; എല്പി, യുപി, എച്ച്എസ് വിഭാഗങ്ങളില് സെന്റ് തോമസ് കൂരാച്ചുണ്ട് ഓവറോള് ചാമ്പ്യന്മാര്
Experience Mela St Thomas School Sub District പേരാമ്പ്ര: നൊച്ചാട് ഹയര് സെക്കണ്ടറി സ്കൂളില് നടന്ന പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയ മേളയില് എല്പി, യുപി, എച്ച്എസ് വിഭാഗത്തില് സെന്റ് തോമസ് സ്കൂള് കൂരാച്ചുണ്ട് ഓവറോള് ചാമ്പ്യന്ഷിപ്പ്…
Experience Mela St Thomas School Sub District
പേരാമ്പ്ര: നൊച്ചാട് ഹയര് സെക്കണ്ടറി സ്കൂളില് നടന്ന പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയ മേളയില് എല്പി, യുപി, എച്ച്എസ് വിഭാഗത്തില് സെന്റ് തോമസ് സ്കൂള് കൂരാച്ചുണ്ട് ഓവറോള് ചാമ്പ്യന്ഷിപ്പ് നേടി. മൂന്ന് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയാണ് ഓവറോള് ചാമ്പ്യന്ഷിപ്പ് നേടിയത്.
ഹയര്സെക്കണ്ടറി വിഭാഗത്തില് നൊച്ചാട് ഹയര് സെക്കണ്ടറി സ്കൂള് ഒന്നാം സ്ഥാനം നേടി. എല്പി വിഭാഗത്തില് മരുതേരി എഎംഎല്പി സ്കൂള് രണ്ടാം സ്ഥാനവും, സെന്റ് മേരീസ് എല്പി കല്ലാനോട് മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തില് വാല്യക്കോട് എയുപി സ്കൂള് രണ്ടാം സ്ഥാനവും പേരാമ്പ്ര എയുപി മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള് വിഭാഗത്തില് ജിഎച്ച്എസ്എസ് നടുവണ്ണൂര് രണ്ടാം സ്ഥാനവും നൊച്ചാട് ഹയര്സെക്കണ്ടറി സ്കൂള് മൂന്നാം സ്ഥാനവും നേടി.
ഹയര് സെക്കണ്ടറി വിഭാഗത്തില് ജിഎച്ച്എസ്എസ് നടുവണ്ണൂര് രണ്ടാം സ്ഥാനവും സെന്റ് തോമസ് എച്ച്എസ്എസ് കൂരാച്ചുണ്ട് മൂന്നാം സ്ഥാനവും നേടി. ഉപജില്ലയിലെ എല്പി, യുപി, ഹൈസ്കൂള്, ഹയര് സെക്കണ്ടറി വിഭാഗങ്ങളില് നിന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാര്ത്ഥി പ്രതിഭകള് പങ്കെടുത്ത മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല് അധ്യക്ഷത വഹിച്ചു. സ്കൂള് മാനേജര് എ.വി. അബ്ദുള്ള മുഖ്യാതിഥിയായി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ.കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. കെ.കെ. ഹനീഫ, മിസ്ഹബ് കീഴരിയൂര്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആദിത്യ സുകുമാരന്, വാര്ഡ് അംഗങ്ങളായ പി. നസീറ, എസ്. രാജീവ്, എസ്.കെ. അസ്സയിനാര്, പിടിഎ പ്രസിഡന്റ് കെ.പി. റസാക്ക്, പ്രിന്സിപ്പാള് കെ. സമീര്, പ്രധാനധ്യാപകന് ബി.എം. ബിജു, എച്ച്എം ഫോറം കണ്വീനര് പി. രാമചന്ദ്രന്, എടവന സുരേന്ദ്രന്, എന്. ഹരിദാസ്, കെ.പി. ആലിക്കുട്ടി, ലത്തീഫ് വെള്ളിയോട്ട്, പി. മുഹമ്മദ് എന്നിവര് സംസാരിച്ചു.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് സി.കെ. സുജിത്ത്, പേരാമ്പ്ര ബിപിസി ആനേരി നസീര് എന്നിവര് സമ്മാനം വിതരണം നടത്തി.
റിസപ്ഷന് കമ്മറ്റി കണ്വീനര് വി.എം. അഷ്റഫ്, പിടിഎ വൈസ് പ്രസിഡന്റ് ഇ.കെ. സുരേഷ്, എംപിടിഎ പ്രസിഡന്റ് ഹൈറുന്നിസ, സ്റ്റാഫ് സെക്രട്ടറി കെ.പി. റസീന, ട്രോഫി കമ്മറ്റി കണ്വീനര് കെ.എം. നസീര്, പ്രോഗ്രാം കമ്മറ്റി കണ്വീനര് പി.എം. ശ്രീജിത്ത്, പ്രവൃത്തിപരിചയ മേള കണ്വീനര് പി.എ. അഷിത എന്നിവര് സംസാരിച്ചു.
Experience Mela St Thomas School Sub District
Comments (0)