പേരാമ്പ്ര മര്‍ച്ചന്‍സ് അസോസിയേഷന്‍ ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Association Registration Camp Mirfa Babu പേരാമ്പ്ര: പേരാമ്പ്ര മര്‍ച്ചന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആയിഷ മിര്‍ഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.…


Association Registration Camp Mirfa Babu

പേരാമ്പ്ര: പേരാമ്പ്ര മര്‍ച്ചന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആയിഷ മിര്‍ഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് അവര്‍ വിശദീകരിച്ചു.

പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ പരിയാരത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പില്‍ നിരവധി തൊഴിലാളികളും വ്യാപാരികളും പങ്കെടുത്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

ട്രഷറര്‍ മുനിര്‍ അര്‍ശ്, വര്‍ക്കിംഗ് പ്രസിഡന്റ് ഒ.പി മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ഷെരിഫ് ചിക്കിലോട്ട്, വൈസ് പ്രസിഡണ്ടുമാരായ ബാദുഷ അബ്ദുല്‍സലാം, സാജിദ് ഉരാളത്ത്, സി.എം അഹമ്മദ് കോയ, സെക്രട്ടറിമാരായ എന്‍.കെ മുസ്തഫ, ചന്ദ്രന്‍ ഭാരത്, വി.എന്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത്തരം ക്യാമ്പുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


Association Registration Camp Mirfa Babu

Comments (0)