മെമ്പര്‍ കെയറില്‍ കുടിവെള്ള കിണര്‍ നിര്‍മ്മിച്ച് നല്കി വാര്‍ഡ് അംഗം
News Care News Thahliya MLA Water Well നൊച്ചാട്: മെമ്പര്‍ കെയര്‍ വാര്‍ഡ് 14-ന്റെ ഭാഗമായി നിര്‍മ്മിച്ച കുടിവെള്ള കിണറിന്റെ സമര്‍പ്പണ ചടങ്ങ് നൊച്ചാട് മലാപ്പൊയില്‍ ഫാത്തിമ തഹിലിയ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി.സി റസ്്ല സിറാജ്…
News Care News Thahliya MLA Water Well
നൊച്ചാട്: മെമ്പര്‍ കെയര്‍ വാര്‍ഡ് 14-ന്റെ ഭാഗമായി നിര്‍മ്മിച്ച കുടിവെള്ള കിണറിന്റെ സമര്‍പ്പണ ചടങ്ങ് നൊച്ചാട് മലാപ്പൊയില്‍ ഫാത്തിമ തഹിലിയ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി.സി റസ്്ല സിറാജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി മുഖ്യാതിഥിയായി പങ്കെടുത്തു. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷാര്‍ജ വോളി ടീം ആണ് കിണര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഫണ്ട് സ്പോണ്സര് ചെയ്തത്.
വാര്‍ഡിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയിലൂടെ പരിഹാരം കാണാന്‍ രൂപീകരിച്ച മെമ്പര്‍ കെയര്‍ പദ്ധതിയിലൂടെ 3 റോഡ് നിര്‍മ്മാണം, വേനല്‍ക്കാലത്ത് കുടിവെള്ള വിതരണം, സ്കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കല്‍, മെഡിക്കല്‍ സഹായങ്ങള്‍, ഓണസമ്മാനം, ഭക്ഷണ കിറ്റ്, ക്ഷേത്ര മുറ്റത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍, സ്പോര്‍ട്സ് കിറ്റ് വിതരണം, പഠന പ്രോത്സാഹനങ്ങള്‍, ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ഉള്‍പ്പെടെ 10 മാസം കൊണ്ട് 5 ലക്ഷത്തോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
വാര്‍ഡ് കണ്‍വീനര്‍ പി.കെ മോഹനന് സ്വാഗതം പറഞ്ഞ യോഗത്തില്‍ മെമ്പര്‍ കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി മുഹമ്മദ് സിറാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് എം.പി കലന്തര്‍, കണ്‍വീനര്‍ എം.പി ബിജു എന്നിവരെ ആദരിച്ചു.
യോഗത്തില്‍ വാര്‍ഡ് അംഗങ്ങളായ എസ്.കെ അസൈനാര്‍, ടി.പി നാസര്‍, സി.കെ അജീഷ്, നസീറ, സ്വപ്ന റനീഷ്, ടി.കെ ഇബ്രാഹിം, പി.എം പ്രകാശന്, ഇ.ടി മജീദ്, പി.എം.കെ ശങ്കരന്, ടി.കെ അസൈനാര്‍, ടി കുഞ്ഞമ്മത്, പനോട്ട് അബൂബക്കര്‍, കെ.എം അന്‍വര്‍ ഷാ, വി.പി.കെ റഷീദ്, എ.എന്‍.കെ കാസിം രാമല്ലൂര്‍, എന്‍.പി അസീസ്, എം.പി സുല്‍ഫിക്കര്‍ അഹ്സനി, ടി.പി രാജന്, കാസിം രയരോത്ത്, സഫിയ പനോട്ട്, ടി.കെ മുഹമ്മദ് അലി, ഷാര്‍ജ വോളി പ്രതിനിധി ജെറീഷ്, ഇസ്മായില്‍ അബ്ജാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
News Care News Thahliya MLA Water Well
Comments (0)