സാങ്കേതിക പഠനത്തോടൊപ്പം മാനവികതയ്ക്കും വിദ്യാർത്ഥികൾ പ്രാധാന്യം നല്കണം: ഫാത്തിമ തഹലിയ

തുറയൂർ : സാങ്കേതിക പഠനത്തോടൊപ്പം മാനവികതയ്ക്കും വിദ്യാർത്ഥികൾ പ്രാധാന്യം നല്കണമെന്ന് അഡ്വ. ഫാത്തിമ തഹലിയ എം എൽ എ. തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ 2026-27 വർഷത്തിൽ പുതുതായി ആരംഭിച്ച കംപ്യൂട്ടർ സയൻസ് ബാച്ചും എൻ എസ് എസ് തനതിടം ഓപ്പൺ…



തുറയൂർ : സാങ്കേതിക പഠനത്തോടൊപ്പം മാനവികതയ്ക്കും വിദ്യാർത്ഥികൾ പ്രാധാന്യം നല്കണമെന്ന് അഡ്വ. ഫാത്തിമ തഹലിയ എം എൽ എ. തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ 2026-27 വർഷത്തിൽ പുതുതായി ആരംഭിച്ച കംപ്യൂട്ടർ സയൻസ് ബാച്ചും എൻ എസ് എസ് തനതിടം ഓപ്പൺ സ്റ്റേജും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എൻ എസ് എസ് നിർമ്മിച്ച തനതിടം നാടിൻ്റെ തനതിടമായി മാറേണ്ടത് അനിവാര്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. സാമൂഹ്യപനടത്തിയ ബാഫഖി തങ്ങളുടെ പേരിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം അമ്പതുവർഷത്തോളം നാടിൻ്റെ വിദ്യാഭ്യാസപുരോഗതിയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നല്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 

ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഇ കെ ബാലകൃഷ്ണൻ, ബി ടി എം എച്ച് എസ് എസ് മാനേജർ അജ്മൽ ഹഖീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ തെനങ്കാലിൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുറ്റിയിൽ അബ്‌ദുൾറസാഖ്, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആദിൽ മുണ്ടിയത്ത്, വാർഡ് മെമ്പർ പി കെ കിഷോർ, ടി പി അബ്ദുൾ അസീസ്, അർഷാദ് ആയനോത്ത്, ഇല്ലത്ത് രാധാകൃഷ്ണൻ, വാഴയിൽ കുഞ്ഞിരാമൻ, കെ ടി പ്രമോദ്, കെ ടി ഹരീഷ്, അഫ്റഫ് എം ടി, ഹയർസെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി സറീന.കെ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി നൌഷാദ് സി എ, എസ് പി ജി ചെയർമാൻ തുണ്ടിയിൽ അമ്മത്, എം പി ടി എ പ്രസിഡൻ്റ് അഫ്നിദ, സ്കൂൾ ചെയർമാൻ അബ്ദുൾ റാസിഖ്, സൻവ സലാം എന്നിവർ സംസാരിച്ചു. 

ബി ടി എം എച്ച് എസ് എസ് പ്രിൻസിപ്പാൾ സന്ധ്യ പി ദാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് അപർണ മനോഹർ.കെ നന്ദിയും പറഞ്ഞു

Comments (0)