മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേള

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേള അറബിക് സാഹിത്യോത്സവം മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ദീപ.ഡി. ഓൾഗ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടിയും സംവിധായികയുമായ കബനി സൈറ മുഖ്യാതിഥിയായി. മേപ്പയ്യൂർ എൽ.പി സ്കൂളിൽ നാല് വേദികളിലായാണ്…



മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേള അറബിക് സാഹിത്യോത്സവം മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ദീപ.ഡി. ഓൾഗ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടിയും സംവിധായികയുമായ കബനി സൈറ മുഖ്യാതിഥിയായി. മേപ്പയ്യൂർ എൽ.പി സ്കൂളിൽ നാല് വേദികളിലായാണ് മേള നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങൾ ചൊവ്വാഴ്ച നടന്നു. പഞ്ചായത്തിലെ 14 സ്കൂളുകളിൽ നിന്നായി 350 ഓളം വിദ്യാർത്ഥികളാണ് 24 ഈനങ്ങളിലായി നാല് വേദികളിൽ മത്സരിക്കുന്നത്. വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുരുന്നുകളുടെ മികവാർന്ന കലാമൽസരങ്ങൾ മേളക്ക് മാറ്റുകൂട്ടി. 
സ്വാഗത സംഘം ജനറൽ കൺവീനർ പി.കെ. ഗീത സ്വാഗതം പറഞ്ഞു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി. സുനിൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജസ്ന കൊമ്മിലേരി, ഗ്രാമപഞ്ചായത്തംഗം ശ്രേയസ് ബാലകൃഷ്ണൻ, ബി.പി.സി കെ. രാജീവ് കുമാർ, പി.ഇ.സി കൺവീനർ ജെയിൻ റോസ്, പി.ടി.എ പ്രസിഡന്റ് പി.എം. നിഷാന്ത്, ആർ.വി.അബ്ദുള്ള, സുധാകരൻ പുതുക്കുളങ്ങര, മുജീബ് കോമത്ത്, ശിവദാസൻ ശിവപുരി, ബാബു കൊളക്കണ്ടി, ഇ.കുത്തിക്കണ്ണൻ, കെ.സി റാജ്,എം.പി.ടി എ പ്രസിഡന്റ് പി. അനിഷ, കെ.എം. നിഷ എന്നിവർ സംസാരിച്ചു.

Comments (0)