കുന്നുമ്മൽ സബ് ജില്ല കലോത്സവ ലോഗോ പ്രകാശനം ചെയ്തു
Sub District Kalolsavam HSS Kalolsavam Kalolsavam Logo Launch AEO പാലേരി: വടക്കുമ്പാട് നവംബര് 9 മുതല് 13 വരെ വടക്കുമ്പാട് ഹയര് സെക്കണ്ടറി സ്കൂളില് നടക്കുന്ന കുന്നുമ്മല് സബ്ജില്ല സ്കൂള് കലോത്സവത്തിന്റെ ലോഗോ സ്കൂള് മാനേജര് കെ.വി…
Sub District Kalolsavam HSS Kalolsavam Kalolsavam Logo Launch AEO
പാലേരി: വടക്കുമ്പാട് നവംബര് 9 മുതല് 13 വരെ വടക്കുമ്പാട് ഹയര് സെക്കണ്ടറി സ്കൂളില് നടക്കുന്ന കുന്നുമ്മല് സബ്ജില്ല സ്കൂള് കലോത്സവത്തിന്റെ ലോഗോ സ്കൂള് മാനേജര് കെ.വി കുഞ്ഞിക്കണ്ണന് പ്രകാശനം ചെയ്തു.
കുന്നുമ്മല് എ.ഇ.ഒ കെ.എം രത്നവല്ലി അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് മുഖ്യ പ്രഭാഷണം നടത്തി. വാര്ഡ് അംഗം സെക്കീന കാസിം, സ്വാഗതസംഘം ജനറല് കണ്വീനര് ആര്.ബി കവിത, എച്ച്.എം ഫോറം കണ്വീനര് നാസര് താനാരി, ഫിനാന്സ് കമ്മിറ്റി കണ്വീനര് കെ.പി ബിജു, പബ്ലിസിറ്റി കമ്മിറ്റി കണ്വീനര് പി.കെ നൗഷാദ് തുടങ്ങിയവര് സംസാരിച്ചു.
ലോഗോ രൂപകല്പന ചെയ്ത വട്ടോളി നാഷണല് ഹയര് സെക്കന്ഡറി സ്കൂള് ചിത്രകലാ അധ്യാപകന് ജി.എല് ലഗേഷ് മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മിറ്റി കണ്വീനര് വി.വിജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രധാന അധ്യാപകന് വി. അനില് നന്ദിയും പറഞ്ഞു.
കുന്നുമ്മല് ഉപജില്ലയിലെ വിവിധ സ്കൂളുകളില് നിന്നായി ആയിരക്കണക്കിന് വിദ്യാര്ത്ഥികള് പങ്കെടുക്കുന്ന കലോത്സവത്തിന് വടക്കുമ്പാട് സ്കൂള് ഒരുങ്ങുകയാണ്.
Sub District Kalolsavam HSS Kalolsavam Kalolsavam Logo Launch AEO
Comments (0)