വന്മുകം-എളമ്പിലാട് സ്‌കൂളില്‍ കോക്കനട്ട് ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

News News Coconut Day Food Fest ചിങ്ങപുരം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി തേങ്ങയുടെ രുചിവൈവിധ്യങ്ങള്‍ വിളമ്പി വന്മുകം-എളമ്പിലാട് എം.എല്‍.പി സ്‌കൂളില്‍ കോക്കനട്ട് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാളികേരം പ്രധാന ചേരുവയാക്കി തയ്യാറാക്കിയ…


News News Coconut Day Food Fest

ചിങ്ങപുരം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി തേങ്ങയുടെ രുചിവൈവിധ്യങ്ങള്‍ വിളമ്പി വന്മുകം-എളമ്പിലാട് എം.എല്‍.പി സ്‌കൂളില്‍ കോക്കനട്ട് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാളികേരം പ്രധാന ചേരുവയാക്കി തയ്യാറാക്കിയ നൂറോളം വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളാണ് ഫെസ്റ്റില്‍ പ്രദര്‍ശനത്തിനെത്തിയത്.

നാടന്‍ പലഹാരങ്ങള്‍ മുതല്‍ ആധുനിക രീതിയില്‍ തയ്യാറാക്കിയ പുതുമയാര്‍ന്ന വിഭവങ്ങള്‍ വരെ മേളയില്‍ ഇടംപിടിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. നാളികേരത്തിന്റെ പോഷകമൂല്യവും ഭക്ഷ്യപ്രാധാന്യവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, പരമ്പരാഗത ഭക്ഷണരീതികളോടും പ്രാദേശിക ഭക്ഷ്യസംസ്‌കാരത്തോടും താല്‍പര്യം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജ്‌ന പിരിശത്തില്‍ നാളികേര ദിനാചരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം അനസ് അണ്യാട്ട് നാളികേരം വെട്ടി കോക്കനട്ട് ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മൂടാടി കൃഷി ഓഫീസര്‍ പി. ഫൗസിയ സ്‌കൂള്‍ പറമ്പില്‍ തെങ്ങിന്‍ തൈ നടുന്ന ചടങ്ങും നടന്നു.

ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ മിലന്‍ രാഗേഷ്, ഡെപ്യൂട്ടി ലീഡര്‍ മെഹക്ക് നൗറിന്‍, പിടിഎ വൈസ് പ്രസിഡന്റ് മിനി പുത്തന്‍പുരയില്‍, വി.ടി ഐശ്വര്യ, ടി. കാവ്യ, വി.പി സരിത, പി. സിന്ധു, എ.കെ സൗമ്യ, കെ. നസീറ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എന്‍.ടി.കെ സീനത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.


News News Coconut Day Food Fest

Comments (0)