ഉദയ കോളെജ് മേപ്പയ്യൂര്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
College Meppayur News Day News Convention Center മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വിദ്യാഭ്യാസ കലാ സാംസ്കാരിക ഭൂമികയില്‍ അക്ഷര ശിക്ഷണ രംഗത്ത് 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഉദയ കോളെജിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പേരാമ്പ്ര എംഎല്‍എ ഫാത്തിമ…
College Meppayur News Day News Convention Center
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വിദ്യാഭ്യാസ കലാ സാംസ്കാരിക ഭൂമികയില്‍ അക്ഷര ശിക്ഷണ രംഗത്ത് 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഉദയ കോളെജിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.
പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷിത അധ്യക്ഷത വഹിച്ചു. എം.കെ പവിത്രന് സ്വാഗതം പറഞ്ഞു.
കെ ബാലകൃഷ്ണന്, കെ രാജീവന്, പി.കെ സുരേഷ് നൊച്ചാട്, മനോജ് ചാനത്ത്, സതീശന് അണേല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ മേപ്പയ്യൂരിലെ ടി.കെ കണ്വെന്ഷന് സെന്ററില്‍ നടന്നു.
College Meppayur News Day News Convention Center
Comments (0)