പേരാമ്പ്ര മെഡിസിറ്റി ഉദ്ഘാടനം ഞായറാഴ്ച

Medicity Peace Holistic Hospital Physio Rehabilitation Abdul Gafoor പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി ഡോ അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് പരിസരത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന എം പീസ് ഹോളിസ്റ്റിക് ഹോസ്പിറ്റല്‍…


Medicity Peace Holistic Hospital Physio Rehabilitation Abdul Gafoor

പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി ഡോ അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് പരിസരത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന എം പീസ് ഹോളിസ്റ്റിക് ഹോസ്പിറ്റല്‍ ആന്‍ഡ് അക്യുപങ്ചര്‍ റിസര്‍ച്ച് സെന്ററും സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ലൂക്കോസ് ഫിസിയോ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററും പേരാമ്പ്ര മെഡിസിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര ചെമ്പ്ര റോഡില്‍ ആരംഭിക്കുന്ന മെഡിസിറ്റിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 25 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഡോ അബ്ദുല്‍ സമദ് സമദാനി എംപി പേരാമ്പ്ര മെഡിസിറ്റി നാടിന് സമര്‍പ്പിക്കും. പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍കോര്‍ഡിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറും ലുതറന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ ഡോ റോബിന്‍സണ്‍ ഡേവിഡ് ലൂതര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, ഉമ്മര്‍ തണ്ടോറ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എംപീസ് ഹോളിസ്റ്റിക് വെല്‍നസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ എം.പി അബ്ദുള്‍ ഗഫൂര്‍, കെ.കെ വിനോദ്, ഡോ. കെ.പി വിസ്മയ, ഡോ ഫാബി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു


Medicity Peace Holistic Hospital Physio Rehabilitation Abdul Gafoor

Comments (0)