ചീഫ് ഇലക്ഷന് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പേരാമ്പ്രയില് കോണ്ഗ്രസിന്റെ നൈറ്റ് മാര്ച്ച്
Congress Night March Bachao Desh Bachao President Praveen Kumar പേരാമ്പ്ര: രാജ്യത്തെ ജനാധിപത്യ പ്രക്രിയയും വോട്ടര്മാരുടെ അവകാശങ്ങളും അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്…
Congress Night March Bachao Desh Bachao President Praveen Kumar
പേരാമ്പ്ര: രാജ്യത്തെ ജനാധിപത്യ പ്രക്രിയയും വോട്ടര്മാരുടെ അവകാശങ്ങളും അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പേരാമ്പ്രയില് കോണ്ഗ്രസിന്റെ വന് പ്രതിഷേധം. പേരാമ്പ്ര ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് 'വോട്ട് ബചാവോ, ദേശ് ബചാവോ' (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയര്ത്തിയാണ് നൈറ്റ് മാര്ച്ച് സംഘടിപ്പിച്ചത്.
പേരാമ്പ്ര റസ്റ്റ് ഹൗസ് പരിസരത്ത് വെച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ് കുമാര് എംഎല്എ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന് ദീപശിഖ കൈമാറി മാര്ച്ച് ഉദ്ഘാടനം ചെയ്തു. തുടര്ന്ന് പ്രകടനമായി നീങ്ങിയ പ്രവര്ത്തകര് ബസ് സ്റ്റാന്ഡിലെ ഗാന്ധി സ്ക്വയറില് സമാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള് മുഴക്കിയാണ് പ്രതിഷേധം അലയടിച്ചത്.
മാര്ച്ചില് ഡി.സി.സി സെക്രട്ടറിമാരായ രാജന് മരുതേരി, മുനീര് എരവത്ത്, പി.കെ രാഗേഷ്, കെ.കെ വിനോദന്, ഇ.വി രാമചന്ദ്രന്, പി. കുഞ്ഞിമൊയ്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടകണ്ടി, പി.എം പ്രകാശന്, ഷാജു പൊന്പറ, വി.പി സുരേഷ്, വി.വി ദിനേശന്, പി.എസ് സുനില്കുമാര്, ഉമ്മര് തണ്ടോറ, പി.സി കുഞ്ഞമ്മത്, മോഹന്ദാസ് ഓണിയില്, രാജന് കെ. പുതിയേടത്ത്, ഷിജു കെ. ദാസ്, പ്രകാശന് കന്നാട്ടി, വമ്പന് വിജയന്, വി.പി ഇബ്രാഹിം, സൈറ ബാനു, ഗിരിജ ശശി, സൂര്യ എന്നിവര് നേതൃത്വം നല്കി. നിരവധി പ്രവര്ത്തകര് മാര്ച്ചില് പങ്കെടുത്തു
Congress Night March Bachao Desh Bachao President Praveen Kumar
Comments (0)