ഹസ്ത ചാരിറ്റബിള് ട്രസ്റ്റിന്റെ ഒമ്പതാമത് സ്നേഹവീടിന് തറക്കല്ലിട്ടു
Charitable Trust Veedu Perambra MLA Fathima Thahliya Eravath പേരാമ്പ്ര: ഹസ്ത ചാരിറ്റബിള് ട്രസ്റ്റ് പേരാമ്പ്ര പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്മിക്കുന്ന ഒമ്പതാമത്തെ സ്നേഹവീടിന് തറക്കല്ലിട്ടു. തറക്കല്ലിടല് കര്മ്മം പേരാമ്പ്ര…
Charitable Trust Veedu Perambra MLA Fathima Thahliya Eravath
പേരാമ്പ്ര: ഹസ്ത ചാരിറ്റബിള് ട്രസ്റ്റ് പേരാമ്പ്ര പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്മിക്കുന്ന ഒമ്പതാമത്തെ സ്നേഹവീടിന് തറക്കല്ലിട്ടു. തറക്കല്ലിടല് കര്മ്മം പേരാമ്പ്ര എംഎല്എ അഡ്വ. ഫാത്തിമ തഹ്ലിയ നിര്വഹിച്ചു. ഹസ്ത ചെയര്മാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനുമായ മുനീര് എരവത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ബിജു, ഒ.എം രാജന്, ഇ.പി സജീവന്, വി.കെ. രമേശന്, വി.കെ. മൊയ്തി, ടി.പി. ദാമോദരന്, വിനോദ് തിരുവോത്ത്, കെ. സജീവന്, കെ. അനീഷ് എരവട്ടൂര്, കെ.വി. ശശികുമാര്, കെ.കെ. പ്രേമന്, വിനോദ് പാലയാട്ട്, ഇ.പി കുഞ്ഞബ്ദുള്ള, എം അജയ് കുമാര്, വി.വി ദിനേശന്, ഗീത കല്ലായി, പി.എം പ്രകാശന് തുടങ്ങിയവര് സംസാരിച്ചു. വാര്ഡ് അംഗം കെ.വി. വത്സന് നായര് സ്വാഗതം പറഞ്ഞ ചടങ്ങില് ഇ.കെ. പ്രദീപ് കുമാര് നന്ദിയും പറഞ്ഞു.
Charitable Trust Veedu Perambra MLA Fathima Thahliya Eravath
Comments (0)