ശാന്തി സദനത്തിലെ കേരളത്തനിമ പ്രദർശനം ശ്രദ്ധേയമായി
പുറക്കാട് :കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി വിഭിന്ന ശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന പുറക്കാട് ശാന്തിസദനത്തിൽ ഒരുക്കിയ ‘കേരളത്തനിമ‘ അക്ഷരാർത്ഥത്തി ൽ ശ്രദ്ധേയമായി. അയ്യങ്കാളിയും കെ കേളപ്പനും ശ്രീനാരായണ ഗുരുവുമടക്കമുള്ള സാമൂഹ്യ…
പുറക്കാട് :കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി വിഭിന്ന ശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന പുറക്കാട് ശാന്തിസദനത്തിൽ ഒരുക്കിയ ‘കേരളത്തനിമ‘ അക്ഷരാർത്ഥത്തി ൽ ശ്രദ്ധേയമായി. അയ്യങ്കാളിയും കെ കേളപ്പനും ശ്രീനാരായണ ഗുരുവുമടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളുടേയും,നവോത്ഥാന നായകരുടേയും വേഷത്തിൽ വിഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ അദ്ധ്യാപികമാർ അണിയിച്ചൊരുക്കിയപ്പോൾ അവർക്കുണ്ടായ ആഹ്ലാദം വാക്കുകൾക്കതീതം. കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലകൾ,വസ്ത്രധാരണ രീതികൾ, ചികിൽസാ രീതികൾ,വീട്ടുപകരണങ്ങൾ,കൃഷി ആയുധങ്ങൾ,ഭക്ഷണ വിഭവങ്ങൾ,കൃഷി രീതികൾ, കാർഷിക നാണ്യവിളകൾ,സുഗന്ധ വ്യഞ്ജനങ്ങൾ,ടൂറിസം, വിദ്യാഭ്യാസ മേഖലയിലേയും സവിശേഷ വിദ്യഭ്യാസ മേഖലയിലേയും വളർച്ച തുടങ്ങി കേരളത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന തരത്തിൽ ഒരുക്കിയ പ്രദർശനം പ്രശസ്ത ചിത്രകാരൻ റഹ്മാൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ മായ അദ്ധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന,ചായം നൽകൽ, കവിതാ രചന,പ്രശ്നോത്തരി തുടങ്ങിയ മൽസരങ്ങളിലെ വിജയികൾക്ക് ശാന്തി സദനം മാനേജർ പി.എം അബ്ദുൽസലാം ഹാജി സമ്മാനദാനം നടത്തി.എം.ടി ഹമീദ്,സറീന മസൂദ് എന്നിവർ സംസാരിച്ചു.
Comments (0)