പഠനത്തോടൊപ്പം ഇവിടെ വര്‍ണ്ണവിസ്മയങ്ങളുടെ വിളവെടുപ്പും: മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

മേപ്പയൂര്‍: പുസ്തകവിജ്ഞാനത്തിനപ്പുറം മണ്ണറിഞ്ഞുള്ള പ്രായോഗിക പാഠങ്ങളിലൂടെ മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണവിസ്മയങ്ങളുടെ വിളവെടുപ്പ്. സ്‌കൂളിലെ വൊക്കേഷണല്‍ വിഭാഗം ഒന്നാം വര്‍ഷ മാസ്റ്റര്‍ഗാര്‍ഡനര്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍…

മേപ്പയൂര്‍: പുസ്തകവിജ്ഞാനത്തിനപ്പുറം മണ്ണറിഞ്ഞുള്ള പ്രായോഗിക പാഠങ്ങളിലൂടെ മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണവിസ്മയങ്ങളുടെ വിളവെടുപ്പ്. സ്‌കൂളിലെ വൊക്കേഷണല്‍ വിഭാഗം ഒന്നാം വര്‍ഷ മാസ്റ്റര്‍ഗാര്‍ഡനര്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ മേപ്പയൂര്‍ കൃഷിഭവന്റെയും എന്‍.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആവേശപൂര്‍വ്വം പൂര്‍ത്തിയായി.വിളവെടുപ്പ് ഉദ്ഘാടനം പി ടി എ പ്രസിഡന്റ് വി. പി. ബിജു, മേപ്പയൂര്‍ കൃഷി ഓഫീസര്‍ അപര്‍ണ ആര്‍.എ. എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സ്വപ്നം വിതച്ച് വിളയിച്ചെടുത്ത മഞ്ഞയും ഓറഞ്ചും കലര്‍ന്ന ചെണ്ടുമല്ലിപ്പൂക്കള്‍ വിദ്യാലയമുറ്റത്തെ ആകര്‍ഷകമായ കാഴ്ചയായി മാറി. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി. കെ. പ്രമോദ് കുമാര്‍, മാസ്റ്റര്‍ ഗാര്‍ഡനര്‍ കോഴ്‌സ് ടീച്ചര്‍ കെ. പി. അഞ്ജന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ. പി. ഹബീബത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് വിളവെടുപ്പ് ഉത്സവം വന്‍ വിജയമാക്കി മാറ്റി. പഠനത്തോടൊപ്പം കൃഷിയെയും നെഞ്ചിലേറ്റുന്ന ഇത്തരം മാതൃകകള്‍ വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

The post പഠനത്തോടൊപ്പം ഇവിടെ വര്‍ണ്ണവിസ്മയങ്ങളുടെ വിളവെടുപ്പും: മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി appeared first on.

Comments (0)