കൂത്താളിയിൽ നെൽകർഷകരുടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു
Grama Panchayat Farmers Workshop Bhavan Koothali കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ആത്മയുടെ നേതൃത്വത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗും ഗ്രൂപ്പ് മൊബിലൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നെല്‍കര്‍ഷകരുടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.…
Grama Panchayat Farmers Workshop Bhavan Koothali
കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ആത്മയുടെ നേതൃത്വത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗും ഗ്രൂപ്പ് മൊബിലൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നെല്‍കര്‍ഷകരുടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
'കതിരണിയും കൂത്താളി' എന്ന പദ്ധതിയില്‍ പഞ്ചായത്തിലുള്ള തരിശ് വയലുകളില്‍ നെല്‍കൃഷി ചെയ്യുന്ന ഒരു ജനകീയ പങ്കാളിത്ത പരിപാടിയുടെ മുന്നൊരുക്കമായാണ് ഈ ശില്‍പശാല നടത്തിയത്.
കൃഷിഭൂമി സ്വന്തമായി ഉള്ളവരെയും നെല്‍കൃഷിയില്‍ താല്‍പര്യം ഉള്ള സ്വന്തമായി ഭൂമി ഇല്ലാത്തവരെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങള്‍ രൂപീകരിച്ചാണ് കൃഷി നടത്തുക. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ശില്‍പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷത വഹിച്ചു.
റിട്ടയേര്‍ഡ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ്. സുബ്രഹ്‌മണ്യന്‍ 'ശാസ്ത്രീയ നെല്‍കൃഷി' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ശാസ്ത്രീയമായ രീതിയില്‍ നെല്‍കൃഷി ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കി.
ബ്ലോക്ക് അംഗങ്ങളായ രാജന്‍ മരുതേരി, സി. ബിജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.ടി സത്യന്‍, ഷീബ പ്രഭാകരന്‍, മെമ്പര്‍മാരായ കേളോത്ത് രവീന്ദ്രന്‍, എം.കെ മനോജ്, ശ്യാമള ബാലകൃഷ്ണന്‍, ബിന്ദു, ഷീബ മുണ്ടോട്ടില്‍, എ.സി ബിജു, മണി, റൈഹാനത്ത്, ധന്യ, കൃഷി ഓഫീസര്‍ അമൃത തുടങ്ങിയവര്‍ സംസാരിച്ചു.
Grama Panchayat Farmers Workshop Bhavan Koothali
Comments (0)