സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
പേരാമ്പ്ര: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് പേരാമ്പ്ര ഹൈസ്‌കൂളില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വോട്ടു ചെയ്യാന്‍ നിന്ന വിദ്യാര്‍ഥികളെ അധ്യാപിക ഇടപെട്ട്…
പേരാമ്പ്ര: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് പേരാമ്പ്ര ഹൈസ്‌കൂളില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വോട്ടു ചെയ്യാന്‍ നിന്ന വിദ്യാര്‍ഥികളെ അധ്യാപിക ഇടപെട്ട് സ്വാധീനിച്ചെന്നാരോപിച്ചാണ് എസ്.എഫ്.ഐ പ്രതിഷേധവുമായി രംത്തുവന്നത്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഫലപ്രഖ്യാപനം റദ്ദ് ചെയ്യണമെന്നാണ് എസ്.എഫ്.ഐയുടെ ആവശ്യം. എന്നാല്‍ ഫലം നോട്ടീസ് ബോര്‍ഡിലിടണമെന്നാണ് വലത് സംഘടനകളുടെ ആവശ്യം.
Comments (0)