പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ഉപരോധം: എട്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

Panchayat -M Case School പേരാമ്പ്ര: ബഡ്സ് സ്‌കൂള്‍ അധ്യാപിക നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നടന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധ സംഭവത്തില്‍ 8 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വി.കെ. പ്രമോദ്, എന്‍.കെ.…

Panchayat -M Case School

പേരാമ്പ്ര: ബഡ്സ് സ്‌കൂള്‍ അധ്യാപിക നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നടന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധ സംഭവത്തില്‍ 8 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വി.കെ. പ്രമോദ്, എന്‍.കെ. ലാല്‍, വി.കെ. സുനീഷ്, അഖിലേഷ്, ഷിനോജ്, സത്യന്‍, സി.കെ. അശോകന്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. പഞ്ചായത്ത് സെക്രട്ടറി അബ്ദുള്ള മിദ്ലാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉപരോധത്തിനിടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകള്‍ വരുത്തുക, പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബഡ്സ് സ്‌കൂളിലെ അധ്യാപിക നിയമനത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് സിപിഐ എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.

പ്രതിഷേധം രൂക്ഷമായതോടെ സംഭവസ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറിയുമായി വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പേരാമ്പ്രയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് ഇടയാക്കിയ സംഭവം പ്രദേശത്ത് ചര്‍ച്ചയായിരിക്കുകയാണ്.

Panchayat -M Case School

Comments (0)