പേരാമ്പ്ര ഗ്രാമപഞ്ചായത് ഓഫീസ് സിഐടിയു പ്രവര്‍ത്തകര്‍ ഉപരോധിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത് ഓഫീസ് സിഐടിയു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനത്തിനായി ഇന്റര്‍വ്യൂ നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധിച്ചത്.സിഐടിയു പ്രവര്‍ത്തകര്‍…
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത് ഓഫീസ് സിഐടിയു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനത്തിനായി ഇന്റര്‍വ്യൂ നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധിച്ചത്.
സിഐടിയു പ്രവര്‍ത്തകര്‍ ഇന്നലെയും അഭിമുഖം നടത്തുന്നത് തടഞ്ഞിരുന്നു. ഇന്നലെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്റര്‍വ്യൂ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം ദിവസമായ ഇന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്നില്‍ ഉപരോധം നടത്തി. ഇന്ന് രഹസ്യമായി ഇന്റര്‍വ്യൂ നടത്താന്‍ ശ്രമം നടന്നു എന്നാണ് എല്‍ഡിഎഫ് ആക്ഷേപം.
ഇന്ന് കാലത്ത് ഓഫീസ് തുറക്കുന്നതിനു മുന്‍പ് തന്നെ സമരക്കാരെത്തി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. മെമ്പര്മാരെയും പഞ്ചായത്ത് അധികൃതരെയും ഓഫീസിലേക്ക് കടത്തിവിടാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഇന്റര്‍വ്യൂ നടത്തണം എന്ന് ആവശ്യപ്പെട്ട് ലീഗ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു.
പഞ്ചായത്ത് ഓഫീസ് പരിസരം ഏറെ സമയം സംഘര്‍ഷ ഭരിതമായി. പൊലീസും സമരക്കാരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. ബലം പ്രയോഗിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തില്‍ കയറ്റിയവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും സമരക്കാര്‍ തടഞ്ഞു.
പൊലീസ് വാനിനു മുന്‍പില്‍ റോഡില്‍ കിടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പുറത്തു നിന്ന വനിതകള്‍ അടക്കമുള്ളവര്‍ ഓഫീസ് ഉപരോധിക്കാന്‍ ശ്രമം നടത്തിയെങ്കിലും നാദാപുരം ഡിവൈഎസ്പി കെ. മനോജ് എത്തി സമരക്കാരെ പൂര്‍ണമായി നീക്കുകയായിരുന്നു. പിന്നീട് സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തി ഒരു മണിയോടെ സമരം അവസാനിപ്പിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം പൊലീസ് കാവലില്‍ പേരാമ്പ്ര പഞ്ചായത്ത് ഓഫീസില്‍ ബഡ്സ് സ്‌കൂളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം നടക്കുകയും ചെയ്തു. പേരാമ്പ്ര ഡിവൈഎസ്പി ടി.എ.അഗസ്റ്റിന്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം തന്നെ പേരാമ്പ്രയില്‍ ഉണ്ടായിരുന്നു.
Comments (0)