ചെറിയകുമ്പളം കട്ടന്‍കോട് അങ്കണവാടിയില്‍ പ്രവേശനോത്സവം ആഘോഷമാക്കി
Praveshanolsavam Care Admission ചെറിയകുമ്പളം: കട്ടന്‍കോട് അങ്കണവാടിയില്‍ പ്രവേശനോത്സവം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് അംഗം ഉബൈദ് വാഴയില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതുതായി അങ്കണവാടിയിലെത്തിയ കുരുന്നുകള്‍ക്ക് വര്‍ണ്ണശബളമായ സ്വീകരണമാണ്…
Praveshanolsavam Care Admission
ചെറിയകുമ്പളം: കട്ടന്‍കോട് അങ്കണവാടിയില്‍ പ്രവേശനോത്സവം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് അംഗം ഉബൈദ് വാഴയില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതുതായി അങ്കണവാടിയിലെത്തിയ കുരുന്നുകള്‍ക്ക് വര്‍ണ്ണശബളമായ സ്വീകരണമാണ് നല്‍കിയത്. കുട്ടികളുടെ ആദ്യ പഠനാനുഭവം സന്തോഷകരമാക്കുന്നതിനായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
കെ.കെ രജീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യാസര്‍ മൈലശ്ശേരി, ജസ്ന താനി എന്നിവര്‍ സംസാരിച്ചു. പ്രീ-സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ വളര്‍ച്ചയില്‍ അങ്കണവാടികളുടെ പങ്കിനെക്കുറിച്ചും അവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ.കെ റേന സ്വാഗതവും കെ.കെ കമല നന്ദിയും പറഞ്ഞു.
മെമ്പര്‍ കെയറിന്റെ ഭാഗമായി കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര് പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.
Praveshanolsavam Care Admission
Comments (0)