കാഞ്ഞിലശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദന സദസ്സും കലാസന്ധ്യയും സംഘടിപ്പിച്ചു
കാഞ്ഞിലശ്ശേരി: പഠന രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച റെസിഡന്റ്‌സ് അംഗങ്ങളെയും കാഞ്ഞിലശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ…
കാഞ്ഞിലശ്ശേരി: പഠന രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച റെസിഡന്റ്‌സ് അംഗങ്ങളെയും കാഞ്ഞിലശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ അനുമോദനച്ചടങ്ങ് പ്രശസ്ത കവിയും എഴുത്തുകാരനുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ ആര്‍ദ്രം അധ്യക്ഷത വഹിച്ച യോഗത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ കെ. ശ്രീനിവാസന്‍, ചെങ്ങോട്ടുകാവ് ഒമ്പതാം വാര്‍ഡ് മെമ്പര്‍ സുചിത്ര വി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ഇരുവരും ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കുട്ടികൃഷ്ണന്‍ കോട്ട് സ്വാഗതവും, കന്മന കുട്ടികൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി. അനുമോദന സദസ്സിന് ശേഷം അസോസിയേഷന്‍ അംഗങ്ങളും കുട്ടികളും അണിനിരന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. തിരുവാതിരക്കളി, ഒപ്പന, സംഘനൃത്തം, സിംഗിള്‍ ഡാന്‍സ്, ലളിതഗാനം, കരോക്കെ ഗാനമേള തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി. പ്രദേശവാസികളായ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
The post കാഞ്ഞിലശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ അനുമോദന സദസ്സും കലാസന്ധ്യയും സംഘടിപ്പിച്ചു appeared first on.
Comments (0)