വാളൂര്‍ സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബ് ആന്‍ഡ് വായനശാലയുടെ അഞ്ചാം വാര്‍ഷികവും കുടുംബസംഗമവും നടത്തി
News Welfare Club Kovilakam വാളൂര്‍: സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബ് ആന്‍ഡ് വായനശാല വാളൂര്‍ കോവിലകത്തിന്റെ അഞ്ചാം വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും നടത്തി. പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍…
News Welfare Club Kovilakam
വാളൂര്‍: സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബ് ആന്‍ഡ് വായനശാല വാളൂര്‍ കോവിലകത്തിന്റെ അഞ്ചാം വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും നടത്തി. പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം എന്‍ ഷാജു, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ലിനീഷ് നരയംകുളം എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് ബിനീഷ് കുഴിമ്പാട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ക്ലബ്ബിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സെക്രട്ടറി ഇ സനൂപ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വി.കെ ബിജു, രതീഷ് ഇടത്തില്‍, അജയല്‍ മേലെ മുണ്ടപ്പുറത്ത്, കെ ബബീഷ്, എം ഷിബു, ലിനീഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
News Welfare Club Kovilakam
Comments (0)