ജനപഥ കവിതകൾ പുസ്തക ചർച്ച പയ്യോളിയിൽ നടത്തി

​പയ്യോളി: പ്ലാവില ബുക്‌സ് പ്രസിദ്ധീകരിച്ച, അൻപത് കവികളുടെ ഇരുന്നൂറ്റൻപത് കവിതകളുടെ സമാഹാരമായ ജനപഥ കവിതകൾ പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. പയ്യോളി പ്ലാവില ബുക്സ് പരിസരത്തു വെച്ച് നടന്ന ചടങ്ങ് പ്രശസ്ത കവി വിമീഷ് മണിയൂർ ഔദ്യോഗികമായി…


​പയ്യോളി: പ്ലാവില ബുക്‌സ് പ്രസിദ്ധീകരിച്ച, അൻപത് കവികളുടെ ഇരുന്നൂറ്റൻപത് കവിതകളുടെ സമാഹാരമായ ജനപഥ കവിതകൾ പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. പയ്യോളി പ്ലാവില ബുക്സ് പരിസരത്തു വെച്ച് നടന്ന ചടങ്ങ് പ്രശസ്ത കവി വിമീഷ് മണിയൂർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡോ. സോമൻ കടലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ പയ്യോളി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.​ചടങ്ങിൽ നടന്ന ചർച്ചയിൽ പി.ആർ. രതീഷ്, ബിന്ദുമോൾ പി.എസ്., ശ്രീധരൻ ഇരിങ്ങൽ, ലതീഷ് നടുക്കണ്ടി, സുന്ദരൻ പട്ടേരി, ശ്രീധരൻ കോരങ്കണ്ടി, സമീരൻ, ബിനീഷ് പട്ടേരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിന് രഞ്ജിത്ത് ലാൽ സ്വാഗതവും ഡോ. എം.ടി. ഗീത നന്ദിയും പറഞ്ഞു.

Comments (0)