ഹരിതകർമ്മ സേന യൂസർ ഫീ കാർഡ് വിതരണോദ്ഘാടനം നടത്തി.

പയ്യോളി : നഗരസഭ ഹരിതകർമ്മ സേനയ്ക്ക് നല്കുന്ന യൂസർഫീ രേഖപ്പെടുത്തുന്നതിന് തയ്യാറാക്കിയ യൂസർ ഫീ കാർഡ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ കാർഡ് ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ…



പയ്യോളി : നഗരസഭ ഹരിതകർമ്മ സേനയ്ക്ക് നല്കുന്ന യൂസർഫീ രേഖപ്പെടുത്തുന്നതിന് തയ്യാറാക്കിയ യൂസർ ഫീ കാർഡ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ കാർഡ് ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് യൂസർഫീ കാർഡ് പ്രിൻ്റ് ചെയ്തത്. നഗരസഭയിലെ എല്ലാ വീടുകളിലെയും, സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം ശേഖരിക്കുന്നതിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാണ് യൂസർ ഫീ കാർഡ് തയ്യാറാക്കിയത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേന കാർഡ് എത്തിച്ച് നല്കും. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു.കെ ടി, നഗരസഭ സെക്രട്ടറി വിജില എം, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്പെക്ടർ ടി. രാജേന്ദ്രൻ, പ്രൊജക്റ്റ്‌ ഓഫീസർ ടി. പി പ്രജീഷ് കുമാർ,കെ. എസ്. ഡബ്ലൂ. എം. പി എഞ്ചിനീയർ ആനന്ദ് ശുചിത്വ മിഷൻ യെംഗ് പ്രൊഫഷണൽ ജമീഷ എന്നിവർ സംസാരിച്ചു.ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് രാധ പി. എം. കൺസോർഷ്യം സെക്രട്ടറി ബിന്ദു.കെ സി എന്നിവർ ഹരിതകർമ്മ സേനയ്‌ക്ക് വേണ്ടി യൂസർഫീ കാർഡ് ഏറ്റുവാങ്ങി.

Comments (0)