ശിശുദിനാഘോഷം സംഘടിപ്പിച്ചു

ശിശുദിനാഘോഷം സംഘടിപ്പിച്ചു

ചെറിയകുമ്പളം: കട്ടൻകോട് അങ്കണവാടിയിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പേരാമ്പ്ര ബി.പി.സി നസീർ ആനേരി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉബൈദ് വാഴയിൽ അധ്യക്ഷത വഹിച്ചു.

ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ, വാർഡ് സമിതി കൺവീനർ നാസർ താനി, കെ.കെ അശോകൻ, സഹ്‌ല ജാഫർ, ആശ വർക്കർ രാധ എടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അങ്കണവാടി തലത്തിൽ അമ്മമാർക്കായി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ വിജയികളായ ജസ്‌ന താനി, മുഹ്‌സിന, നമിത എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

അങ്കണവാടി ടീച്ചർ റേന കെ.കെ സ്വാഗതവും കമല കെ.കെ നന്ദിയും പറഞ്ഞു. ശിശുദിന റാലിയും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

നജീബ് എൻ.എം, അരുൺ കെ.കെ, ജസ്‌ന താനി, സാജിത ഗഫൂർ, ഷൈമ അഷ്‌റഫ് എ.പി, ഷിബിന അനീഷ്, മുഹ്‌സിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments (0)