കുറ്റ്യാടിയിൽ അത്യാധുനിക സൗകര്യങ്ങളുമായി നെക്സ്ഡന്റ് പ്രവർത്തനം ആരംഭിച്ചു

കുറ്റ്യാടിയിൽ അത്യാധുനിക സൗകര്യങ്ങളുമായി നെക്സ്ഡന്റ് പ്രവർത്തനം ആരംഭിച്ചു
കുറ്റ്യാടി ഗ്രാമപഞ്ചായത്തിന് സമീപം അത്യാധുനിക സൗകര്യങ്ങളോടുകൂടി നെക്സ്ഡന്റ് പ്രവർത്തനം ആരംഭിച്ചു. കുറ്റ്യാടി നിയമസഭാ മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ മേഖലകളിൽ സ്പെഷ്യലിസ്റ്റുകളായ നിരവധി ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടൊപ്പം വിവിധ ആരോഗ്യ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. മോഹൻദാസ്, വാർഡ് മെമ്പർ നസീറ ഫൈസൽ എന്നിവർ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
Comments (0)